ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സുഹൃത്തും തൂങ്ങി മരിച്ച നിലയില്‍

ലോക്ക്ഡൗണ്‍ ആയതിനാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത് കാരണമെന്ന് സൂചന

തിരുവനന്തപുരം: പാങ്ങപ്പാറ കൈരളി നഗറില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. വഞ്ചിയൂര്‍ സ്വദേശി സുനില്‍ (45), ചേര്‍ത്തല സ്വദേശിനിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ റൂബി ബാബു (35) എന്നിവരാണ് മരിച്ചത്. റൂബി തൂങ്ങി മരിച്ചെന്നും താനും മരിക്കുകയാണെന്നും സുനില്‍ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചു പറഞ്ഞു.

സുഹൃത്ത് ഉടന്‍ തന്നെ ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. അകത്തു കടന്ന് നോക്കുമ്പോൾ റൂബി ബാബുവിന്റെ മൃതദേഹം താഴത്തെ നിലയിലെ കിടപ്പു മുറിയിലെ കട്ടിലിലും സുനിലിനെ മുകളിലത്തെ നിലയിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. റൂബിയുടെ കഴുത്തിലെ കയര്‍ അറുത്തു മാറ്റിയിരുന്നു.

ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. അതേ സമയം, ലോക്ക്ഡൗണ്‍ സമയത്ത് ഇവര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി സുഹൃത്തുക്കളില്‍ ചിലര്‍ വ്യക്തമാക്കി.

spot_img

Related Articles

Latest news