താമരശ്ശേരി: കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാതയിൽ കയറ്റം കുറക്കൽ പ്രവൃത്തി നടക്കുന്ന പെരുമ്പള്ളി, പുല്ലാഞ്ഞിമേട് ഭാഗത്ത് രൂക്ഷമായ പൊടിശല്യം കാരണം പരിസരവാസികൾക്ക് വീടുകൾ വിട്ടു പോകേണ്ട അവസ്ഥ വന്നതിനാൽ പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ്സ്, യൂത്ത് ലീഗ് പ്രവർത്തകർ രംഗത്തെത്തി.കരാറുകാരായ നാഥ് കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞാണ് പ്രതിഷേധിച്ചത്.
റോഡിൽ ഇടക്കിടക്ക് വെള്ളം തളിച്ച് കൊടുത്താൽ പൊടിശല്യത്തിനു കുറവുണ്ടാവുമെന്നിരിക്കെ വേണ്ടത്ര വെള്ളം തളിക്കാൻ പോലും കരാറുകാർ തയ്യാറാവുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. നാളെ മുതൽ പരിസരവാസികളും സമരരംഗത്തിറങ്ങുന്നുണ്ട്.