മൂവാറ്റുപുഴ: അറബി നാട്ടില്‍ നിന്ന് വീണ്ടും മലയാളിയെ തേടി കോടികളുടെ ഭാഗ്യം. മൂവാറ്റുപുഴ ആരക്കുഴ പെരിങ്ങഴ ചേറ്റൂര്‍ വീട്ടില്‍ ജോര്‍ജ് തോമസിനാണ് ഇത്തവണ വമ്പന്‍ ലോട്ടറിയടിച്ചത്.
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ 10 ലക്ഷം യുഎസ് ഡോളര്‍ (ഏഴ് കോടി) ജോര്‍ജിന് ലഭിച്ചു.
ദുബായി രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനാണ് ജോര്‍ജ് തോമസ്. ദുബായ് വിമാനത്താവളത്തില്‍ നടന്ന 355-ാം നറുക്കെടുപ്പില്‍ ജോര്‍ജെടുത്ത 2016 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. പെരിങ്ങഴയിലെ കര്‍ഷക കുടുംബത്തിലെ അംഗമാണ്.