കണ്ണൂർ : വിവാഹങ്ങളുടെ ഭാഗമായി നടക്കുന്ന അരാജക പ്രവണതകളും ആഭാസങ്ങളുമവസാനിപ്പിക്കാൻ പൊതു സമൂഹം മുന്നിട്ടിറങ്ങണമെന്ന് ഡി.വൈ .എഫ്. ഐ കണ്ണൂർ ജില്ലാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.
തുടർച്ചയായ സംഘർഷങ്ങൾക്കും കൊലപാതകത്തിനും വരെ വിവാഹ ആഭാസങ്ങൾ കാരണമായിത്തീരുകയാണ്.
മുമ്പ് ജില്ലയുടെ പല ഭാഗങ്ങളിലും വിവാഹ റാഗിംഗും മറ്റ് അരാജക പ്രവണതകളുംശ്രദ്ധയിൽ പെട്ടപ്പോൾ ഡി വൈ എഫ് ഐ നേതൃത്വത്തിൽ വിപുലമായ ജനപങ്കാളിത്തത്തോടെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തുകയും ജാഗ്രതാ സമിതികൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആ ഘട്ടത്തിൽ വിവാഹ റാഗിംഗിൽ കാര്യമായ കുറവ് വന്നിട്ടുമുണ്ട് .
രണ്ടു വർഷം മുമ്പും ഡി.വൈ എഫ്.ഐ സമാന ക്യാമ്പയിൻ ഏറ്റെടുക്കുകയുണ്ടായി.
നാട്ടിൽ പിടിമുറുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ലഹരി മാഫിയയെ ഒറ്റപ്പെടുത്താനും കൗതുകത്തിനാരംഭിക്കുന്ന വിവാഹ ആഭാസങ്ങൾ നിരുത്സാഹപ്പെടുത്താനും പൊതു സമൂഹം മുന്നോട്ടു വരണമെന്ന്
ഡി.വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.