മോങ്ങം: നിങ്ങളാരും ഒറ്റക്കല്ല ഞങ്ങളുണ്ട് കൂടെ എന്ന് മുദ്രാവാക്യവുമായി യുവാക്കൾ രംഗത്ത്. ലോക്ഡൗൺ മൂലം മാർക്കറ്റുകൾ അടച്ചതിനാൽ വാഴക്കുലകൾ വിൽക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കർഷകർക്ക് ഒരു കൈത്താങ്ങുമായി വാഴക്കുലകൾ വിൽക്കാൻ രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ചെറുപുത്തൂരിലെ dyfi യുണിറ്റ് അംഗങ്ങൾ. വിറ്റു കിട്ടുന്ന ലാഭ തുക മുഴുവനായും മുഖ്യമന്ത്രിയുടെ CMDRF ലേക്ക് കൈമാറാനാണ് DYFI യുടെ തീരുമാനം. കേവലം വാഴക്കുലകൾ വിൽക്കുക മാത്രമല്ല ദുരിതമനുഭവിക്കുന്ന വിവിധ മേഖലയിലുള്ള ജനങ്ങൾക്ക് ഒരു കൈ താങ് ആവുക കൂടിയാണ് ലക്ഷ്യം. ആവശ്യമുള്ളവർക്ക് അത്യാവശ്യ സാധനങ്ങൾ വീട്ടിലെത്തിച്ച് മാത്യക കാട്ടുന്ന യുവാക്കളുടെ പ്രവർത്തനം ശ്ലാഘനീയമാണ്.
മീഡിയ വിങ്ങ്സ്.