ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ മനുവിന് നേരെയുള്ള ബിജെപി ആക്രമണത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു.
ബിജെപിയുടെ ക്രിമിനൽ രാഷ്ട്രീയം അനുവദിക്കില്ല. നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കുവാനുള്ള ശ്രമം അപലപനീയമാണ്. ആയുധം താഴെ വയ്ക്കാൻ ബിജെപി തയ്യാറാകണം.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ വച്ചാണ് ബിജെപി പ്രവർത്തകർ ആർ മനുവിനെ അക്രമിച്ചത്. യുവജന നേതാവിന് നേരെയുള്ള ഈ ആക്രമണം ഗൗരവകരമാണ്.
അക്രമികളായ മയക്കുമരുന്ന് – വ്യാജ മദ്യ സംഘത്തെ കഴിഞ്ഞ ദിവസമാണ് ബിജെപി മാലയിട്ട് സ്വീകരിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിവർ. ഇത്തരം ക്രിമിനൽ സംഘങ്ങളെ തീറ്റിപ്പോറ്റുന്ന ഒരു ക്രിമിനൽ പാർട്ടിയായി ബിജെപി മാറിയതിന്റെ ലക്ഷണമാണ് ഈ സംഭവം.
ബിജെപിയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടുവരുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.