തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുമായി ഡിവെഎഫ്‌ഐ. ഇതു രണ്ടാം തവണയാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടക്കുന്നത്.
ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുമായിട്ടാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച് ചര്‍ച്ച നടത്തിയത്. സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം തുടരുമെന്ന് ഡി.വൈ.എഫ്..ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഡിവെഎഫ്‌ഐ ഓഫീസിലേക്ക് വരാമെന്നും അവരെ കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു. എന്തെങ്കിലും അജന്‍ഡകളുടെ അടിസ്ഥാനത്തില്‍ അല്ല ചര്‍ച്ചകള്‍ നടക്കുന്നതെന്നും ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളൊന്നും ഡിവൈഎഫ്‌ഐ മുന്നോട്ട് വച്ചിട്ടില്ലെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.
നാളെ മന്ത്രിമാരെ കാണാന്‍ ഡിവൈഎഫ്‌ഐ സൗകര്യമൊരുക്കും. മന്ത്രിതല ചര്‍ച്ചകള്‍ക്ക് അവസരം ഒരുക്കണം എന്നാവശ്യപ്പെട്ട് നേതൃത്വത്തോട് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു.