സ്കൂൾ വളപ്പിൽ മലിന്യം തള്ളി, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

പുതുപ്പാടി:മലപുറം ഗവ:യു.പി. സ്കൂൾ വളപ്പിൽ മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റിയ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയിൽ ഡി.വൈ എഫ് ഐ  പ്രതിഷേധിച്ചു.

ജൂൺ 5 ന് സർക്കാർ നിർദ്ദേശ പ്രകാരം മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങളാണ് സ്കൂൾ കോമ്പൗണ്ടിൽ  തള്ളിയത് എഴുപതിൽ താഴെ കുട്ടികൾ മാത്രമുണ്ടായിരുന്ന അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ സ്കൂൾ ജോർജ്.എം.തോമസ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ച് പുതിയ ബിൽഡിംഗ് പണിയുകയും കഴിഞ്ഞ എൽ ഡി എഫ് ഭരണ സമിതി  ബിൽഡിംഗും അനുബന്ധ സൗകര്യങ്ങളും നവീകരിക്കുന്നതിന് വേണ്ടി ഫണ്ട് അനുവദിക്കുകയും അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് പദ്ധതിയാവിഷ്ക്കരിക്കരിക്കുകയും ചെയ്തതിന്റെ ഫലമായി 300 ഓളം കുട്ടികൾ പ്രി പ്രൈമറി തലം മുതൽ സ്കൂളിൽ അഡ്മിഷൻ നേടിയിട്ടുണ്ട് ,ലോക്ക് ഡൗൺ സമയമായിട്ടും ഓഫീസിൽ അദ്ധ്യാപകർ ജോലിക്കെത്തുകയും അഡ്മിഷനും മറ്റ് അനുബന്ധ കാര്യങ്ങൾക്കും രക്ഷിതാക്കൾ എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്താണ് ഇവിടെ മാലിന്യം നിക്ഷേപിച്ചത്.

മുൻ ഭരണ സമിതി പി.ഡബ്ലൂ ഡി സ്ഥലം ഏറ്റെടുത്ത് പഞ്ചായത്തിന് സ്വന്തമായി മാലിന്യ സംസ്കരണ കേന്ദ്രം ആരംഭിച്ചിട്ടും അവിടെ കൊണ്ടുപോയി ശാസ്ത്രീയമായി വേർതിരിച്ച് കയറ്റി അയക്കുന്നതിന് നടപടി സ്വീകരിക്കാതെ  പകരം സ്കൂൾ കോമ്പൗണ്ടിൽ തള്ളി സ്കൂളിനെ തകർക്കാനാണോ ശ്രമമെന്ന്  സംശയിക്കേണ്ടിയിരിക്കുന്നതായി ഡി.വൈ.എഫ്.ഐ.ആരോപിച്ചു.

പഞ്ചായത്ത് നടപടിക്കെതിരെ

ശക്തമായ പ്രതിഷേധമുയർത്തി കൊണ്ട് വരാൻ ഡി.വൈ.എഫ്.ഐ. ഈങ്ങാപ്പുഴ മേഖലാ കമ്മിറ്റി തീരുമാനിച്ചു.

 

പുതുപ്പാടി മലപുറം യു പി സ്കൂൾ വളപ്പിൽ തള്ളിയ മാലിന്യ ചാക്കുകൾ

spot_img

Related Articles

Latest news