തൃശൂർ: വിവാദമായ ശബ്ദ സന്ദേശം മൂലം പ്രതിരോധത്തിലായ തൃശൂരില്‍ സിപിഎമ്മിലെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരദ് പ്രസാദിനെതിരെ നടപടിയെടുക്കാനൊരുങ്ങി നേതൃത്വം.ശബ്ദ സന്ദേശത്തിലെ സാമ്പത്തിക ആരോപണങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് ഇന്ന് നോട്ടീസ് നല്‍കും.
ശബ്ദ സന്ദേശത്തിലെ സാമ്പത്തിക ആരോപണങ്ങളില്‍ മൂന്നു ദിവസത്തിനകം വിശദീകരണം നല്കാൻ ആവശ്യപ്പെടുമെന്നാണ് സൂചന. എ.സി മൊയ്തീന് അപ്പർ ക്ലാസുമായി ഡീലെന്നും കപ്പലണ്ടി വിറ്റ് നടന്ന എം.കെ കണ്ണൻ കോടിപതിയായെന്നുമായിരുന്നു ശബ്ദരേഖയിലെ ആരോപണം.