കണ്ണൂർ ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളും മാര്‍ച്ചോടെ ഇ-ഓഫീസ് സംവിധാനത്തിലേക്ക്

കണ്ണൂർ ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും മാര്‍ച്ച് അവസാനത്തോടെ ഇ-ഓഫീസ് സംവിധാനമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ പറഞ്ഞു. തളിപ്പറമ്പ് റവന്യു ഡിവിഷണല്‍ ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കലക്ടറേറ്റിന് പുറമെ തലശ്ശേരി സബ് കലക്ടര്‍ ഓഫീസും ഇ-ഓഫീസ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇ-ഓഫീസ് സംവിധാനത്തിലൂടെ ഫയല്‍ കൈമാറ്റം സുഗമമാക്കാനും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇ-ഓഫീസ് സംവിധാനം യാഥാര്‍ഥ്യമാക്കാന്‍ പങ്കുവഹിച്ച ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. ഡിജിറ്റല്‍ ഫയല്‍ സംവിധാനം നടപ്പാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇ-ഓഫീസ് സംവിധാനം ഒരുക്കിയത്. സംസ്ഥാന ഐ.ടി. മിഷന്‍, എന്‍.ഐ.സി, റവന്യു ഐ.ടി സെല്‍ എന്നീ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയത്. അടുത്ത ഘട്ടത്തില്‍ താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ റവന്യു വകുപ്പിന് കീഴിലുള്ള മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇ-ഓഫീസ് സംവിധാനം നടപ്പാക്കും.

2014 മാര്‍ച്ച് അഞ്ചിനാണ് കേരള സെക്രട്ടറിയേറ്റില്‍ ഇ-ഓഫീസ് ആരംഭിച്ചത്. തപാല്‍ സൃഷ്ടിക്കല്‍, ഫയല്‍ സൃഷ്ടിക്കല്‍, ഫയല്‍ പ്രൊസസ്സിങ്ങ്, ഫയലില്‍ നിന്ന് ഉത്തരവുകള്‍ നല്‍കല്‍ എന്നിവയില്‍ തുടങ്ങി ഫയല്‍ പ്രൊസസ്സിങ്ങിന്റെ മുഴുവന്‍ ഘട്ടങ്ങളും ഓണ്‍ലൈനായി ചെയ്യാന്‍ പ്രാപ്തമാക്കുന്ന ഒരു വെബ് ആപ്ലിക്കേഷനാണ് ഇ-ഓഫീസ്. പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ക്കായുള്ള ഫയല്‍ സ്റ്റാറ്റസ്, സെര്‍ച്ച് വ്യൂ സൗകര്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ വെബ്‌സൈറ്റിലൂടെ പൗരന് ലഭിക്കും.

Mediawings:

spot_img

Related Articles

Latest news