എം.എല്‍.എ ഓഫീസ് പാലക്കാട് തുടങ്ങി: ഇ. ശ്രീധരന്‍

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്ന് എന്‍.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. ഞാന്‍ ആദ്യം പറഞ്ഞത് ബി.ജെ.പിക്ക് 42 മുതല്‍ 70 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു. ഇപ്പോള്‍ 35 മുതല്‍ 46 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കും. തൂക്കുമന്ത്രിസഭ വന്നാല്‍ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യത. ആരെയും പിന്തുണക്കില്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

‘എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ വോട്ട് ചെയ്ത്. ബി.ജെ.പിയുടെ വളര്‍ച്ച ഞാന്‍ വന്നതോടെ കുറച്ച്‌ കൂടി. മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് നല്ലോണം സ്വാധീനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബി.ജെ.പിയില്‍ തുടരും. എന്നാല്‍ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഗൈഡന്‍സ് നല്‍കും. പാലാക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകും’- ശ്രീധരന്‍ പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യവും സംസ്ഥാനവും നന്നാവണമെങ്കില്‍ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മികച്ച പോളിംങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്ന അവകാശ വാദത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. കഴിഞ്ഞ തവണത്തേതിന് സമാനമായ സീറ്റ് നില ഇത്തവണയുണ്ടാകുമെന്നാണ് എല്‍.ഡി.എഫിന്‍റെ അവകാശ വാദം. എന്നാല്‍ 80 സീറ്റിനോട് അടുപ്പിച്ച്‌ നേടി അധികാരം ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലാണ് യു.ഡി.എഫിനുള്ളത്.

spot_img

Related Articles

Latest news