യാമ്പൂവിനടുത്ത് കടലിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.40 ഡിഗ്രി

റിയാദ്:ചെങ്കടലിൽ ഇന്ന് പുലർച്ചെ ഭൂചലനം നടന്നതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. രാവിലെ 6.52നാണ് ഭൂചലനമുണ്ടായത്. യാമ്പു ഭാഗത്തോട് ചേർന്ന കടലിന്റെ മധ്യത്തിൽ 32 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 4.40 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം സൗദിയുടെ കരഭാഗങ്ങളിൽ ഇത് പ്രകമ്പനമുണ്ടാക്കിയിട്ടില്ല.

അറേബ്യൻ ഫലകത്തിൻ്റെ പടിഞ്ഞാർ അതിർത്തി ആഫ്രിക്കൻ ഫലകത്തിൽ നിന്ന് സ്ഥാനചലനം സംഭവിച്ചതാണ് ഭൂകമ്പത്തിൻ്റെ കാണമെന്ന് സൗദി ജിയോളജിക്കൽ സർവേ വക്താവ് താരിഖ് അബാഅൽഖൈൽ പറഞ്ഞു.

spot_img

Related Articles

Latest news