സൗദിയില്‍ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത

ദമ്മാം: അറേബ്യയില്‍ ഭൂചലനം. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്.റിക്ടർ സ്കെയിലില്‍ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കിഴക്കൻ പ്രവിശ്യയായ ജുബൈലില്‍ നിന്ന് 41 കിലോ മീറ്റർ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് ജർമൻ റിസർച്ച്‌ സെന്റർ ഫോർ ജിയോ സയൻസസ് അറിയിച്ചു. ഇന്ന് പുലർച്ചെ പ്രാദേശിക സമയം 2.39നാണ് ഭൂചനലം അനുഭവപ്പെട്ടത്.

ഉപരിതലത്തില്‍ നിന്ന് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, നേരിയ കുലുക്കം അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു.

spot_img

Related Articles

Latest news