ടിബറ്റിലെ ഭൂചലനം; മരണം 95 ആയി, നിരവധി പേർക്ക് പരിക്ക്, ഒട്ടനവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

കാഠ്‌മണ്ഡു: ടിബറ്റിലുണ്ടായ അതിതീവ്ര ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ബീഹാർ, അസം, പശ്ചിമ ബംഗാള്‍ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടതായി ചൈനീസ് വാർത്താ ഏജൻസിയായ എഎഫ്‌പി അറിയിച്ചിരുന്നു.ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വൻ നാശനഷ്‌ടങ്ങളുണ്ടായി. 62 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പറ്റ്നയിലും പശ്ചിമ ബംഗാളിലും അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

നാഷണല്‍ സെന്റർ ഫോർ സീസ്‌മോളജിയുടെ (എൻസിഎസ്) റിപ്പോർട്ട് അനുസരിച്ച്‌ ഇന്ന് രാവിലെ 6.35നാണ് ഭൂചലനം ഉണ്ടായത്. ആദ്യത്തേതിന് തൊട്ടുപിന്നാലെ രണ്ട് ഭൂചലനങ്ങള്‍ കൂടി ഈ മേഖലയില്‍ ഉണ്ടായതായി എൻസിഎസ് പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നുണ്ട്. റിക്‌ടർ സ്‌കെയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7.02നാണ് ഉണ്ടായത്. പത്ത് കിലോമീറ്റർ ആഴത്തില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7.07നാണുണ്ടായത്. 30 കിലോമീറ്ററോളം ഈ ഭൂചലനം വ്യാപിച്ചു.

ഭൂമിശാസ്‌ത്രപരമായി ഭൂകമ്പ സാദ്ധ്യത കൂടുതലുള്ള പ്രദേശമാണ് നേപ്പാള്‍. അവിടെ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് സ്ഥിരമാണ്. 2015ല്‍ നേപ്പാളിലുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 9000ത്തോളം ആളുകള്‍ മരിക്കുകയും 22,000ത്തിലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

spot_img

Related Articles

Latest news