നാല്‍പത് കടന്നവർക്ക് ദിവസവും മുട്ട

പ്രായമാകുംതോറും ശരീരത്തിന്റെ ആകെയും ആന്തരീകാവയവങ്ങളുടെയെുമെല്ലാം പ്രവര്‍ത്തനം കുറഞ്ഞുവരുമെന്ന് നമുക്കറിയാം.അതിന് അനുസരിച്ച്‌ ആരോഗ്യം മെച്ചപ്പെടുത്താനും കാത്തുസൂക്ഷിക്കാനുമുള്ള മാര്‍ഗങ്ങള്‍ നാം കണ്ടെത്തണം.ഡയറ്റ്, അഥവാ നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ശാരീരിക- മാനസികാരോഗ്യം നിര്‍ണയിക്കുന്നത്. അവശ്യം വേണ്ടുന്ന എല്ലാ ഘടകങ്ങളും നാം ഭക്ഷണത്തില്‍ നിന്നാണ് കണ്ടെത്തുന്നത്.

എന്നാല്‍ പ്രായമേറുമ്ബോള്‍ ദഹനാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായി മാറുന്നുവെന്നതിനാല്‍ ഭക്ഷണം കുറച്ചുകഴിക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. അതുപോലെ ഒരു പ്രായം കടന്നവര്‍ ഭക്ഷണത്തില്‍ ചിലത് ശ്രദ്ധിക്കാനുണ്ടെന്നും പറയുന്നത് കേട്ടിട്ടില്ലേ?പ്രധാനമായും ‘ഷുഗര്‍’, ‘കൊളസ്‌ട്രോള്‍’ പോലുള്ള ജീവിതശൈലീരോഗങ്ങള്‍ പിടിപെടാതിരിക്കാനാണ് ഇത്തരത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് നിര്‍ദേശിക്കുന്നത്. എന്തെന്നാല്‍ ഇങ്ങനെയുള്ള അസുഖങ്ങളെല്ലാം തന്നെ ഭക്ഷണവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നവയാണ്.

നാല്‍പത് കടന്നവര്‍, പ്രത്യേകിച്ച്‌ പുരുഷന്മാര്‍ മുട്ട പരമാവധി ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശവും ഇതുപോലെ കേള്‍ക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിന്റെ ആവശ്യമുണ്ടോ?മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഇല്ലെങ്കില്‍ നാല്‍പത് കടന്നവരാണെങ്കില്‍ സവിശേഷിച്ചും പുരുഷന്മാര്‍ നിത്യവും ഓരോ മുട്ടയെങ്കിലും കഴിക്കണമെന്നുള്ളതാണ് സത്യം. കാരണം എല്ലുകള്‍ക്കും പേശികള്‍ക്കും ബലക്ഷയം സംഭവിച്ചുതുടങ്ങുന്ന പ്രായമാണിത്. പ്രോട്ടീനിന്റെ വളരെയധികം ആവശ്യം ശരീരം നേരിടുന്ന സമയം.

ഈ ഘട്ടത്തില്‍ ഏറ്റവും വിലക്കുറവില്‍ നമുക്ക് പ്രോട്ടീന്‍ ലഭ്യമാക്കുന്ന ആഹാരമായ മുട്ട ഒഴിവാക്കുകയല്ലല്ലോ, ഡയറ്റിലുള്‍പ്പെടുത്തുകയല്ലേ വേണ്ടത്. സമാനമായ നിര്‍ദേശം പല പഠനങ്ങളും മുമ്ബ് പങ്കുവച്ചിട്ടുമുണ്ട്. അതായത്, പ്രായമായവര്‍ മറ്റ് വിഷമതകളൊന്നുമില്ലെങ്കില്‍ ദിവസവും മുട്ട കഴിക്കുന്നത് വളരെ നല്ലതാണെന്ന നിഗമനം.നാല്‍പത് കടന്നവരില്‍ പേശീബലം മെച്ചപ്പെടുത്താനാണ് പ്രധാനമായും മുട്ട പ്രയോജനപ്പെടുന്നത്. മുട്ടയിലടങ്ങിയിരിക്കുന്ന ‘ല്യൂസിന്‍’ എന്ന അമിനോ ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്.എന്നാല്‍ മിതമായ അളവിലേ മുട്ട കഴിക്കാവൂ. ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കണം

spot_img

Related Articles

Latest news