16 -01 -2021
വാഷിംഗ്‌ടൺ : കശ്‍മീരി വേരുകളുള്ള സമീറ ഫസീലി ആണ് പുതിയ നിയമനത്തിൽ ഇന്ത്യക്കു അഭിമാനമാകുന്നത് . ജനുവരി 20 നു അധികാരം ഏറ്റെടുക്കുന്ന പുതിയ അമേരിക്കൻ ഭരണത്തിൽ ഇൻഡ്യാക്കാർക്കടക്കം പ്രതീക്ഷകൾ ഏറെ.
വർണ വംശീയ വിവേചനത്തിന്റെ പുതിയ പ്രതിനിധികളിൽ പ്രധാനി എന്ന നിലയിൽ ഡൊണാൾഡ് ട്രംപ് ഏറെ വിമര്ശിക്കപ്പെട്ടിരുന്നു. ട്രംപിന്റെ വലതുപക്ഷ രാഷ്ട്രീയത്തിന് ബദൽ എന്ന നിലയിലാണ് പൊതുവെ ജോയ് ബൈഡന്റെ വിജയം ലോകം സ്വാഗതം ചെയ്യുന്നത് . ജനാധിപത്യത്തിന്റെ നല്ല മാതൃകകൾ ഒന്നെന്നു വിശേഷിക്കപ്പെടുന്ന അമേരിക്കൻ ജനാധിപത്യം ലോകത്തിനു മുൻപിൽ നാണം കെട്ടുപോയ കാപിറ്റോൾ സംഭവങ്ങൾ ഒരു തീരാ കളങ്കമായി നിലനിൽക്കുക തന്നെ ചെയ്യും എക്കാലവും .
ജോ ബൈഡന്റെ പുതിയ നിയമനങ്ങളിൽ ഒക്കെ വായിച്ചെടുക്കാൻ കഴിയുന്നത് പ്രതീക്ഷയുടെ ദിനങ്ങൾ ആയിരിക്കുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ .