ശിവശങ്കര്‍ ജോലി ഉപേക്ഷിച്ചു ഇന്ത്യ വിടാന്‍ പദ്ധതിയിട്ടിരുന്നതായി ഇ. ഡി.

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജോലി ഉപേക്ഷിച്ചു ഇന്ത്യ വിടാന്‍ പദ്ധതിയിട്ടിരുന്നതായി ഇ.ഡി ഹാജരാക്കിയ മൊഴിപ്പകര്‍പ്പ്. ജോലിയില്‍ നിന്നും സ്വയം വിരമിക്കല്‍ എടുത്ത ശേഷം ദുബായിലേക്ക് പൂര്‍ണ്ണമായും മാറാനും അവിടെ റസിഡന്‍സി വിസ എടുത്ത് ബിസിനസോ മറ്റോ നടത്തി ജീവിക്കാനുമായിരുന്നു പദ്ധതിയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ പറയുന്നു.

വിദേശത്ത് ഫ്ളാറ്റ് വാങ്ങാന്‍ സ്വപ്‌നയെ ചുമതലപ്പെടുത്തിയിരുന്നതായും യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍ സാബിയുമായി ചേര്‍ന്ന് ബിസിനസ് നടത്താൻ ഉദ്ദേശിച്ചിരുന്നതായും പറയുന്നുണ്ട്. സ്റ്റാര്‍ട്ടപ് മിഷന്‍ വഴി കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനി നിര്‍മിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങള്‍ നയതന്ത്ര ചാനല്‍ വഴി മിഡില്‍ ഈസ്റ്റില്‍ എത്തിക്കാനും അവിടെ വിതരണം ചെയ്യാനുമായിരുന്നു പദ്ധതി.

മധ്യപൂര്‍വദേശത്തു ഉപകരണങ്ങളുടെ വിതരണാവകാശം ജമാല്‍ അല്‍ സാബിക്ക് മാത്രമായിരിക്കും. അമേരിക്കയില്‍ നിര്‍മിക്കുന്നതിനേക്കാള്‍ ചെലവ് കുറച്ച്‌ ഉപകരണങ്ങള്‍ ഇവിടെ നിര്‍മിക്കാമെന്നതായിരുന്നു ആകര്‍ഷണം.

താമസ വിസ തരപ്പെടുത്താനായിരുന്നു ദുബായില്‍ ഫ്ലാറ്റ് വാങ്ങല്‍. പിന്നീട് സ്ഥിരതാമസം ആക്കുമ്പോള്‍ അത് ഉപയോഗിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. ശിവശങ്കറിനു തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലുള്‍പ്പെടെ പല കമ്പനികളിലും ഓഹരി പങ്കാളിത്തമുണ്ടെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

ഇതേ മൊഴിയില്‍ വിദേശത്ത് ബിസിനസ് നടത്താന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പദ്ധതിയിട്ടതായും പറഞ്ഞിട്ടുണ്ട്. എന്നാൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഈ മൊഴിയെ തള്ളിക്കളഞ്ഞിരുന്നു.

spot_img

Related Articles

Latest news