സ്കൂൾ തുറക്കൽ: പ്രത്യേക യോഗം വിളിക്കും

സമഗ്രമായ മുന്നൊരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ മുന്നൊരുക്കങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി അധ്യാപക സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രത്യേക യോഗം വിളിച്ചുചേർക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. വ്യാഴാഴ്ച രാവിലെ 10 30 ന് വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി സമിതിയുടെ യോഗം ചേരും. മുഖ്യ അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക.ഉച്ചയ്ക്ക് 2.30-ന് മറ്റ് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വൈകുന്നേരം 4 മണിക്ക് യുവജനസംഘടനകളുടെ യോഗം ചേരും.

ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിദ്യാർത്ഥി സംഘടനകളുടെ യോഗം. 3.30ന് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വൈകുന്നേരം അഞ്ചിന് മേയർമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവരുടെ യോഗം ചേരും. ആറുമണിക്ക് ഡി ഇ ഇ , ആർ ഡി ഡി , എ ഇ ഇ എന്നിവരുടെ യോഗമുണ്ടാകും.

ഒക്ടോബർ 3 ഞായറാഴ്ച 11.30 ന് ഡി ഇ ഓ മാരുടെയും എ ഇ ഓ മാരുടെയും യോഗം നടക്കും. ഒക്ടോബർ നാലിനോ അഞ്ചിനോ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർക്കും. പെട്ടെന്ന് വിളിച്ചു ചേർക്കേണ്ടി വന്നതിനാൽ ഓൺലൈനിൽ ആകും യോഗം ചേരുക. യോഗത്തിന്റെ ലിങ്ക് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുക്കുന്നതായിരിക്കും.

spot_img

Related Articles

Latest news