പാണ്ടിക്കാട് /റിയാദ്: പാണ്ടിക്കാട് സൗദി നാഷണൽ കമ്മിറ്റി നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോൺഗ്രസ്സിന്റെ പ്രവാസി സംഘടന യായ ഒഐസിസി പാണ്ടിക്കാട് സൗദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ പാണ്ടിക്കാട് ഗവർ മെന്റ് ഹൈസ്കൂളിൽ നിർധനരായ വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിന് പിടിഎ പ്രസിഡന്റ് കെഎം കൊടശ്ശേരി അധ്യക്ഷത വഹിച്ചു. ഒഐസിസി പാണ്ടിക്കാട് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അമീർ പട്ടണത്ത് ഹെഡ്മാസ്റ്റർ കിഷോർ മാഷിന് കുട്ടികൾക്കുള്ള പഠനോപകാരണങ്ങൾ നൽകി ഉത്ഘാടനം നിർവഹിച്ചു. ഒഐസിസി ഭാരവാഹികളായ ഖാലിദ് കിഴക്കേ പാണ്ടിക്കാട്, മാനു പൊറ്റയിൽ, ശാക്കിർ എംകെ, സാദിക്കലി കളക്കര,പ്രിൻസിപ്പൾ സൗമിനി ടീച്ചർ,സീമ ലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി അൻവർ സാദത്ത് സ്വാഗതവും ശശികല ടീച്ചർ നന്ദിയും പറഞ്ഞു.