സൂ​യ​സ് ക​നാ​ലി​ല്‍ ക​പ്പ​ല്‍ കു​ടു​ങ്ങി​യ സം​ഭ​വം: നൂ​റ് കോ​ടി ഡോ​ള​ര്‍ ന​ഷ്ട​ പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഈ​ജി​പ്ത്

കെ​യ്റോ: സൂ​യ​സ് ക​നാ​ലി​ല്‍ ഭീ​മ​ന്‍ ച​ര​ക്കു​ക്ക​പ്പ​ല്‍ കു​ടു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് ജ​ല ​ഗ​താ​ഗ​തം ഒ​രാ​ഴ്ച​യോ​ളം സ്തംഭിച്ച സം​ഭ​വ​ത്തി​ല്‍ നൂ​റ് കോ​ടി അ​മേ​രി​ക്ക​ന്‍ ഡോ​ള​ര്‍ (ഏ​ക​ദേ​ശം 7300 കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഈ​ജി​പ്ത്.

ട്രാ​ന്‍​സി​റ്റ് ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ഷ്ടം, ഡ്രെ​ഡ്ജിം​ഗ്, ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ട​യി​ല്‍ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍, ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല, മ​നു​ഷ്യ അ​ധ്വാ​നം എ​ന്നി​വ ക​ണ​ക്കാ​ക്കി​യു​ള്ള ഏ​ക​ദേ​ശ തു​ക​യാ​ണി​തെ​ന്ന് സൂ​യ​സ് ക​നാ​ല്‍ അ​തോ​റി​റ്റി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഒ​സാ​മ റാ​ബി പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ആ​രി​ല്‍​നി​ന്നാ​ണ് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ല്‍ സൂ​യ​സ് ക​നാ​ല്‍ അ​തോ​റി​റ്റി അ​ധ്യ​ക്ഷ​ന്‍ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്ന് പ​റ​ഞ്ഞ ഒ​സാ​മ റാ​ബി സം​ഭ​വം ഈ​ജി​പ്തിന്‍റെ സ​ല്‍​പ്പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്തി​യെ​ന്നും പ​റ​ഞ്ഞു.

എ​വ​ര്‍ ഗ്രീ​ന്‍ എ​ന്ന താ​യ്‌വാന്‍ ക​മ്പ​നി​യു​ടേ​താ​ണ് എ​വ​ര്‍​ഗി​വ​ണ്‍ എ​ന്ന ക​പ്പ​ല്‍. നേ​ര​ത്ത, ക​പ്പ​ലി​ലെ ച​ര​ക്ക്, വൈ​കു​ന്ന​തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Also Read : സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ കപ്പൽ ഒഴുകിത്തുടങ്ങി

spot_img

Related Articles

Latest news