കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നാളെ റമദാന് 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ മറ്റന്നാൾ (13/05/2021) വ്യാഴാഴ്ചയായിരിക്കും.
ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചതാണ് ഇക്കാര്യം.
കൊവിഡ് വൈറസ് രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ നമസ്കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കണമെന്നും ഖാസിമാർ അഭ്യർത്ഥിച്ചു.
മീഡിയ വിങ്സ് :