ശ്രീനഗര്‍: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ജമ്മു-കശ്മീരില്‍ പശു, കിടാവ്, ഒട്ടകം എന്നിവയെ അറുക്കുന്നത് നിരോധിച്ചു. മുസ്ലിം ഭൂരിപക്ഷ കേന്ദ്ര ഭരണപ്രദേശമായ കശ്മീരില്‍ ബലിപെരുന്നാള്‍ ആഘോഷത്തിെന്റ ഭാഗമായി മൃഗങ്ങളെ ബലിയറുത്ത് മാംസം വിതരണം ചെയ്യുന്ന ചടങ്ങ് വ്യാപകമായി നടക്കാറുള്ള സാഹചര്യത്തിലാണ്, പുതിയ നിരോധന ഉത്തരവുമായി ജമ്മു-കശ്മീര്‍ മൃഗസംരക്ഷണ വകുപ്പ് രംഗത്തുവന്നത്.
പശുക്കളെയും കിടാങ്ങളെയും ഒട്ടകങ്ങളെയും അറുക്കുന്നത് തടയണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് ആസൂത്രണ വിഭാഗം ഡയറക്ടര്‍, ഡിവിഷനല്‍ കമീഷണര്‍, പൊലീസ് മേധാവി എന്നിവര്‍ക്ക് നിര്‍ദേശം നല്കി.
പശുവിനെ കശാപ്പു ചെയ്യുന്നത് നേരത്തേ തന്നെ ജമ്മു-കശ്മീരില്‍ നിരോധിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ പ്രത്യേക പദവി എടുത്തു മാറ്റിയ 2019 ആഗസ്റ്റിന് ശേഷം ഇതടക്കമുള്ള 153 നിയമങ്ങള്‍ അസാധുവാക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.