കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ തിങ്കളാഴ്ച ഇദുല്‍ ഫിത്ർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാർ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവർ അറിയിച്ചു.മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കാപ്പാടുമാണ് ചന്ദപ്പിറവി ദൃശ്യമായത്.