ഉനൈസ: ഖസീമിലെ ഉനൈസയിൽ ജലസതുൽ മവദ്ദയും ബുർദ മജ്ലിസും ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ICF) രിസാല സ്റ്റഡി സർക്കിൾ (RSC) സംയുക്തമായി സംഘടിപ്പിച്ചു.
“ആത്മ സമർപ്പണത്തിന്റെ മാസമായ വിശുദ്ധ റമളാൻ നമ്മളിൽ നിന്നും വിടപറഞ്ഞു . ഒരുമാസത്തെ വൃതാ നുഷ്ടാനത്തിലൂടെയും നേടിയെടുത്ത ആത്മീയ ഊർജ്ജവും പ്രസരിപ്പും നമ്മൾ കളയാതെ സൂക്ഷിക്കേണ്ടതുണ്ട് . പെരുന്നാൾ പരസ്പരം പങ്കുവെക്കലിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തെന്റെയും സന്ദേശമാണ് നമുക്ക് നൽകുന്നത്. ഒരു വിശ്വാസിയുടെ ആഘോഷങ്ങള്‍ അതിരു കടക്കാന്‍ പാടില്ല. ഏറ്റവും അത്യന്തികമായി ആഘോഷവേളയായി നാം കാണേണ്ടത് പാരത്രികമായ വിജയം ആണ്. ആ മഹത്തായ വിജയം കരസ്ഥമാക്കാനുള്ള വഴികളുമാണ് ഈ ആഘോഷ വേളയിലും നാം അന്വേഷിക്കേണ്ടത്.” സയ്യിദ് അഹ്മദുൽ കബീർ ജമലുല്ലൈലി തങ്ങൾ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു . ICF ഉനൈസ സെക്ടർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജല്‍സതുൽ മവദ്ദ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബൂബക്കർ ബദരി , ഹബീബ് റഹ്മാൻ റഹ്മാനി , ഫാറൂഖ് ഹാജി, ഹനീഫ് കാസർഗോഡ് എന്നിവർ ആശംസ അറിയിച്ചു.
ജലസത്തുൽ മവദ്ദയിൽ ബുർദ ആലാപനം വേറിട്ടനുഭവമായിരുന്നു പ്രേക്ഷകർക്ക് . ശമ്മാസ് അണ്ടോണ ബുർദ ആലാപനത്തിന് നേതൃത്വം നൽകി.
ബഷീർ ബാലുശ്ശേരി , ബഷീർ വളാഞ്ചേരി , ഹുസൈൻ ഹാജി മദീന , താഹിർ ഒറ്റപ്പാലം , ശരീഫ് പാലക്കാട്, ഇഖ്ബാൽ മംഗലാപുരം , നൗഷാദ് കണ്ണൂർ , അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു .
RSC അൽ ഖസീം സെൻട്രൽ രിസാല കൺവീനർ റഷീദ് ഒറ്റപ്പാലത്തിന്റെ സ്വാഗത പ്രഭാഷണത്തോടെ ആരംഭിച്ച പരിപാടിയിൽ ഉനൈസ സെക്ടർ ദഅവാ പ്രസിഡന്റ് അഷ്റഫ് അശ്റഫി ഉസ്താദ് അധ്യക്ഷത വഹിച്ചു RSC അൽ ഖസീം സെൻട്രൽ ഫിറ്റ്നസ് കൺവീനർ ഹുസൈൻ താനാളൂർ നന്ദി പറഞ്ഞു .