റിയാദ്- സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുല്‍ അദ്ഹ അവധി ദിനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.
ജൂലൈ 14ന് ബുധനാഴ്ച പ്രവൃത്തി ദിനം അവസാനിക്കുന്നതു മുതല്‍ പൊതുമേഖലയില്‍ അവധി ആരംഭിക്കും. ജൂലൈ 25 ഞായറാഴ്ച വരെയാണ് അവധി ദിനങ്ങള്‍. 26 ന് തിങ്കളാഴ്ച രാവിലെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കും.
ജൂലൈ 18ന് ഞായറാഴ്ച ജോലി അവസാനിച്ച ശേഷമാണ് സ്വകാര്യ മേഖലയില്‍ അവധി ആരംഭിക്കുക. നാല് ദിവസമാണ് സ്വകാര്യ മേഖലക്ക് അവധി.