റിയാദ് : രണ്ടു രോഗികൾക്ക് വേണ്ടി രണ്ടു ദിവസം കൊണ്ട് പതിനെട്ട് പേർ രക്തം നൽകി, മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക കാഴ്ച്ചവെച്ചിരിക്കുയാണ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) സഫ്‌വാ വളണ്ടിയർമാർ. റിയാദ് ശുമൈഷി ആശുപത്രിയിലും സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററിലും അഡ്‌മിറ്റിലുള്ള രണ്ട് പേർക്ക് അടിയന്തിരമായി രക്തം ആവശ്യമായി വന്നപ്പോഴാണ് ഐ സി എഫ് റിയാദ് സെൻട്രൽ സംഘടനാ സംവിധനം തുണയായത്.
ശുമൈഷി ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയേനായ രോഗിക്ക് ആവശ്യമായ ഇരുപത്തി അഞ്ചു യൂണിറ്റ് രക്തത്തിൽ പതിമൂന്ന് യൂണിറ്റ് രക്തവും നൽകിയത് ഐ സി എഫ് വളണ്ടിയർമാരാണ്. തുടർന്നും രക്‌തം നൽകാൻ മറ്റ് വളണ്ടിയർമാർ സന്നദ്ധരായിരുന്നുവെങ്കിലും ആവശ്യം പൂർത്തിയായതിനാൽ നൽകേണ്ടി വന്നില്ല.തൊട്ടടുത്ത ദിവസം സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻററിൽ രോഗിക്ക് ആവശ്യമായ അഞ്ചു യൂണിറ്റ് രക്തം നൽകാൻ സന്നദ്ധരായ മുഴുവൻ വളണ്ടിയർമാരെയും എത്തിക്കാനും ഐ സി എഫിന് സാധിച്ചു
ഐ സി എഫ് സർവീസ് വിഭാഗം പ്രസിഡന്റ് ഇബ്രാഹിം കരീം, സിക്രട്ടറി ജബ്ബാർ കുനിയിൽ,
സഫ് വ ടീ ലീഡർ ഷാജൽ മടവൂർ എന്നിവർ നേത്യത്വം നൽകി.
മൻസൂര് പാലത്ത്, സവാദ് , ഷാജൽ മടവൂർ, ബഷീർ കെ പി,, അബ്ദുൽ ഖാദർ , ഇബ്രാഹീം കരീം, നിസാർ അഞ്ചൽ , ഹബീബുള്ള കരുനാഗപ്പള്ളി , അഷ്റഫ് പള്ളിക്കൽ ബസാർ,. മുഹമ്മദാലി കോഴിക്കോട്, ശൌകത്തലി വേങ്ങര, സഹീർ കണ്ണൂർ, അൻഷാദ് , നൗഫൽ തുരുതിയിൽ, അഖിനാസ് , സംനാൻ റഹീം , നിയാസ്, ഉവൈസ് വടകര എന്നിവരാണ് രക്തം നൽകിയത്