കണ്ണൂർ: വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത കൗമാരക്കാരി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദ(18)യാണ് മരിച്ചത്.ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.
വണ്ണം കുറയ്ക്കാൻ വേണ്ടി അല്പം ഭക്ഷണം മാത്രം കഴിക്കാറുള്ള പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയിരുന്നു.
ഇത് കുട്ടിയുടെ ശരീരത്തെ അടക്കം ഗുരുതരമായി ബാധിച്ചിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലടക്കം പെണ്‍കുട്ടി ചികിത്സ തേടിയിരുന്നു.
പിന്നീട് ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് തലശേരി സഹകരണ ആശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവൻ നിലനിർത്തുന്നതിനിടെയാണ് മരിച്ചത്.