80% വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തി

കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ വകുപ്പ്

ഒന്നരവർഷം നീണ്ട കോവിഡ്കാല അടച്ചിടലിന് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്നലെ തുറന്നപ്പോൾ 80 ശതമാനം കുട്ടികൾ എത്തിയതായി വിദ്യാഭ്യാസ വകുപ്പ്. ഇന്നലത്തെ ഷിഫ്റ്റ് ക്രമീകരണം അനുസരിച്ച് 15 ലക്ഷം കുട്ടികളാണ് ക്ളാസുകളിൽ എത്തേണ്ടത്. 12,08,270 പേർ ക്ളാസുകളിലെത്തി.

1.11 ലക്ഷം കുട്ടികളാണ് ഒന്നാം ക്ളാസിലെത്തിയത്. 2.37 ലക്ഷം പത്താം ക്ളാസുകാരും സ്കൂളിലെത്തിയവരിൽ ഉൾപ്പെടുന്നു. ഒന്നു മുതൽ ഏഴു വരെയും 10, 12 ക്ളാസുകളുമാണ് ഇന്നലെ ആരംഭിച്ചത്.

spot_img

Related Articles

Latest news