മുംബൈ :ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘അമ്പും വില്ലും’ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ താത്കാലികമായി മരവിപ്പിച്ചു. ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് ഉദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗവും നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം. ഇതോടെ, അന്ധേരി ഈസ്റ്റില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ പക്ഷത്തിനും ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിനും പുതിയ ചിഹ്നം ഉപയോഗിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌കര്‍ശിച്ചിട്ടുള്ള ചിഹ്നങ്ങളില്‍ ഏതെങ്കിലുമൊന്ന് ഇരുകൂട്ടരും തെരഞ്ഞെടുക്കണം. ശിവസേന എന്ന പേരും രണ്ട് വിഭാഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല.