നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തിയത്. രണ്ടു ദിവസം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംഘം പരിശോധിക്കും.
കമ്മീഷന്റെ സന്ദർശനത്തിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുക.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് തിരുവനന്തപുരത്തെത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുമായും പോലീസ് നോഡൽ ഓഫീസറുമായും കമ്മീഷൻ കൂടിക്കാഴ്ച നടത്തും.
രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായും സംഘം ചർച്ച നടത്തും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായും എസ്.പി മാരുമായും തെരഞ്ഞെടുപ്പ് സുരക്ഷ തയാറെടുപ്പുകളും അവലോകനം ചെയ്യും.