തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉണ്ടാകാനിടയുള്ള ചട്ട ലംഘനങ്ങൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ജി എസ് ടി , കസ്റ്റംസ് വകുപ്പുകൾ ഇടപെടുന്നു. വിവരശേഖരണത്തിനായി ടെലിഫോൺ, ഇമെയിൽ അഡ്രസ്സുകൾ തുടങ്ങിയവ പ്രസിദ്ധപ്പെടുത്തി.
വോട്ടർമാരെ സ്വാധീനിക്കാൻ പണം, മദ്യം, സാധനങ്ങൾ മറ്റു ഇടപെടലുകൾ നടക്കുന്നത് തടയാനാണ് ഇത്തരം ഇടപെടലുകൾ. പൊതുവെ കേരളത്തിൽ ഇത്തരം സാഹചര്യങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണ്. തിരഞ്ഞെടുപ്പ് സുതാര്യമായും കുറ്റമറ്റതും ആക്കുക എന്നതാണ് ഇത്തരം സ്ഥാപനങ്ങളുടെ നിരീക്ഷണം ശക്തമാക്കുന്നതിലൂടെ ലക്‌ഷ്യം വെക്കുന്നത്. വ്യാപാരികൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിതരണത്തിന്റെ കണക്കുകൾ സൂക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ 0484-2394105 നമ്പറിലോ: cex15prev.ker@nic.in എന്നി വിലാസത്തിലോ അടുത്തുള്ള ഇതുമായി ബന്ധപ്പെട്ട ഓഫിസുകളിലോ വിവരം അറിയിക്കാവുന്നതാണ്.