വോട്ടെടുപ്പ് ദിവസം അതത് ജില്ലകളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ചതായി പൊതുഭരണ വകുപ്പ് അറിയിച്ചു. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിൽ അതത് ജില്ലകളിലാണ് അവധി. ഈ അവധി സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്. വോട്ടെടുപ്പ് സമയക്രമം രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ്.ഡിസംബർ 9-ന് നടക്കുന്ന വോട്ടെടുപ്പിന് തിരുവനന്തപുരവും, കൊല്ലവും, പത്തനംതിട്ടയും, കോട്ടയവും, ഇടുക്കിയും, ആലപ്പുഴയും, എറണാകുളം ജില്ലകളിലാണ് അവധി ബാധകമാകുന്നത്.

ഡിസംബർ 11-ന് നടക്കുന്ന വോട്ടെടുപ്പിനായി തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും പൊതു അവധി പ്രഖ്യാപിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിർദ്ദേശിച്ചതു പോലെ, വോട്ടെടുപ്പ് ദിവസങ്ങളിൽ ആ ജില്ലകളിലെ പൊതു അവധി കൂടാതെ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും, ഫാക്ടറി, പ്ലാന്റേഷൻ, മറ്റു സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വേണ്ട സഹായങ്ങൾ നൽകാൻ തൊഴിൽ ഉടമകൾക്ക് നിർദ്ദേശങ്ങൾ നൽകണമെന്നും കമീഷൻ നിർദേശിച്ചിട്ടുണ്ട്.

അധികമായി, കേന്ദ്ര സർക്കാർ വകുപ്പുകളിലും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള ജീവനക്കാർക്കും വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്ന നടപടി സ്വീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Mediawings:

spot_img

Related Articles

Latest news