ചെന്നൈ : വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തീർച്ചയായും മത്സരരംഗത്തുണ്ടാകുമെന്ന് കമലഹാസൻ വ്യക്തമാക്കി. മുഖ്യമന്ത്രി ആകാൻ ഉള്ള പരിശ്രമം തുടരുമെന്നും കമലഹാസൻ അറിയിച്ചു.
രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. കമലഹാസന് പിന്തുണ അറിയിച്ചു രംഗത്തുണ്ടാകുമെന്നോ എന്ന അറിവായിട്ടില്ല. കമലഹാസന്റെ മക്കള്‍ നീതി മയ്യം മറ്റു കക്ഷികളുമായി സംസാരിക്കുന്നുണ്ട്. എവിടെ മത്സരിക്കുമെന്ന് പിന്നീടറിയിക്കാമെന്നും കമൽ വ്യക്തമാക്കി. കേരളത്തിൽ പിണറായി തന്നെ തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി .

                                    