നിയമസഭാ തെരഞ്ഞെടുപ്പ്: അമിത് ഷാ ഇന്ന് ഉത്തര്‍പ്രദേശില്‍

ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തര്‍പ്രദേശില്‍. സംസ്ഥാനത്ത് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യും. കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി യോഗങ്ങളിലും അമിത് ഷാ പങ്കെടുക്കുമെന്നാണ് വിവരം.

പതിനൊന്നരയോടെ ലക്നൗവില്‍ എത്തുന്ന അമിത് ഷാ ആദ്യം യു പി ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ക്യാമ്പസിന് തറക്കല്ലിടും. മിര്‍സാപൂരിലെ പൊതുപരിപാടിയിലും ഷാ പങ്കെടുക്കും. തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുന്ന സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നത് ഷായുടെ സന്ദര്‍ശനത്തിലെ പ്രധാന ഉദ്ദേശമാണ്.

കഴിഞ്ഞ ദിവസം ദില്ലിയില്‍ അമിത് ഷാ , ജെ പി നദ്ദ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ബി ജെ പി എം പിമാരുടെ യോഗം ചേര്‍ന്നിരുന്നു.

spot_img

Related Articles

Latest news