മാധ്യമഗ്രൂപ്പുകളെയും വിലയ്ക്കെടുത്ത് വശത്താക്കാനുള്ള തിരക്കിലാണ് രാഷ്ട്രീയപ്പാർട്ടികൾ.

പ്രചാരണ രംഗത്ത് ഇത്തവണ സൈബറിടത്തിൽ പുതിയ ‘ബിസിനസ്’ രീതിക്കുകൂടി വഴിതുറന്നിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലെ കൂട്ടായ്മകളെയും ചെറിയ ഓൺലൈൻ മാധ്യമ ഗ്രൂപ്പുകളെയും വിലയ്ക്കെടുത്ത് വശത്താക്കാനുള്ള തിരക്കിലാണ് രാഷ്ട്രീയപ്പാർട്ടികൾ.

എന്നാൽ, സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനുശേഷംമാത്രം പ്രചാരണം തുടങ്ങിയവർക്കുവേണ്ടിയാണ് സൈബർ ഏജൻസികൾ വിലയ്ക്കെടുക്കൽ ബിസിനസ് സാധ്യത പരിചയപ്പെടുത്തുന്നത്.

കൂടുതൽ പേർ അംഗങ്ങളായ സാമൂഹിക മാധ്യമ കൂട്ടായ്മയിലേക്ക് സ്ഥാനാർഥിയുടെയും പാർട്ടിയുടെയും മുന്നണിയുടെയും പ്രചാരണ വിഷയങ്ങൾ കടത്തിവിടുകയാണ് ഒരുരീതി. ഗ്രൂപ്പിലെ അംഗങ്ങൾ, അതിന്റെ പൊതുരീതി, രാഷ്ട്രീയ പ്രാധാന്യം എന്നിവയെല്ലാം പരിഗണിച്ചാണ് ഇതിന് പണം നിശ്ചയിക്കുന്നത്. രാഷ്ട്രീയപ്പാർട്ടികളുമായി സെറ്റിൽമെന്റ് നടത്തുന്നത് മുഴുവൻ സൈബർ ഏജൻസികളാണ്.

ഔദ്യോഗിക രീതിയിലല്ലാതെ പ്രവർത്തിക്കുന്ന ചെറിയ ഓൺലൈൻ മാധ്യമങ്ങൾക്ക് പണംനൽകി അനുകൂല വാർത്തകൾക്ക് പ്രാധാന്യം നേടിയെടുപ്പിക്കുകയെന്നതാണ് മറ്റൊരു രീതി. കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായതും നിർത്തിപ്പോയതുമായ ഓൺലൈൻ മാധ്യമങ്ങളെ ഫണ്ട് നൽകി ഇതിനായി പുനരുജീവിപ്പിച്ചിട്ടുണ്ട്. പാർട്ടികൾക്കോ സ്ഥാനാർഥികൾക്കോ ഗ്രൂപ്പ് അഡ്മിൻ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയുമായി നേരിട്ട് ബന്ധമില്ല.

spot_img

Related Articles

Latest news