തിരുവനന്തപുരം : തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സഹകരണം ഉറപ്പ് വരുത്താനുമായി തിരഞ്ഞെടുത്തിട്ടുള്ള സംസ്ഥാന പ്രതീകമായി ക്രിക്കറ്റ് താരം സഞ്ജു സാംസനെ ഉൾപ്പെടുത്തി. പൊതുസമ്മതരായ ആളുകളെയാണ് സംസ്ഥാനത്തെ പ്രതീകങ്ങളായി തിരഞ്ഞെടുക്കാറുള്ളത്.
ഗായിക കെ.എസ്. ചിത്രയും ടെക്‌നോക്രാറ്റ് എന്ന നിലയിൽ ഇ. ശ്രീധരനുമാണ് ഇപ്പോൾ കേരളത്തിന്റെ പ്രതീകങ്ങൾ. എന്നാൽ ഇ. ശ്രീധരൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായതുകൊണ്ടാണ് പകരം സഞ്ജു സാംസനെ ഉൾപ്പെടുത്തിയത്. ഇ. ശ്രീധരന്റെ പടം നീക്കം ചെയ്യാൻ ജില്ലാ ആസ്ഥാനങ്ങൾക്കു തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

