വോട്ടർ പട്ടിക : മാർച്ച്‌ 12 വരെ പേര് ചേർക്കാം

2021 ജനുവരി 1 നോ അതിനു മുമ്പോ 18 വയസ് പൂർത്തിയായവർക്കു വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഇലക്ഷൻ ഐഡി കാർഡ് നേടുന്നതിനും ഇപ്പോൾ അപേക്ഷിക്കാം. സ്ഥലം മാറിയവർക്കും വിവാഹം കഴിച്ച് ഭർത്താവിന്റെ വിലാസത്തിൽ വോട്ടർ ഐഡി കാർഡ് മാറ്റേണ്ടവർക്കും ഈ അവസരം ഉപയോഗിക്കാം. നിലവിലെ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് കാർഡ് പുതിയ കളർ കാർഡിലേക്ക് മാറുന്നതിനും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കുന്നതിന് ആവശ്യമുള്ള രേഖകൾ

1. വയസ്സ് തെളിയിക്കുന്ന തിനുള്ള സർട്ടിഫിക്കറ്റ്
2. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ
3. ആധാർ കാർഡ്
4. ഫോൺ നമ്പർ
5. ഇലക്ഷൻ ഐഡി കാർഡ് (വീട്ടിലെ ആരുടെയെങ്കിലും,അല്ലെങ്കിൽ അയൽവാസിയുടെ )
6. ഫോട്ടോ

NB: ഇലക്ഷൻ ഐഡി കാർഡ് നഷ്ടപ്പെട്ടവർക്കും, പുതിയ പ്ലാസ്റ്റിക്ക് കാർഡിലേക്ക് (കളർ ഫോട്ടോ) മാറുന്നതിനും
ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്

2021 ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർപട്ടികയിൽ പേര് ചേർക്കുക. നിയമസഭാ ഇലക്ഷൻ വോട്ടർ പട്ടികയിൽ പുതിയതായി അപേക്ഷിക്കുന്നവർക്ക് സപ്ലിമെന്ററി വോട്ടർ പട്ടികയിലാണ് പേര്
ഉൾപ്പെടുക.
ലിങ്ക് : www.nvsp.in

spot_img

Related Articles

Latest news