കോവിഡ് വിഷയമല്ല, തെരഞ്ഞെടുപ്പുകള്‍ കൃത്യസമയത്ത് : തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപന ഭീതിയിലും അടുത്ത വര്‍ഷം ആദ്യം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്താമെന്ന ആത്മവിശ്വാസത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍.

ഗോവ, മണിപ്പുര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിലവിലെ ഭരണം 2022 മാര്‍ച്ചില്‍ അവസാനിക്കും. ഉത്തര്‍പ്രദേശിലെ കാലാവധി തീരുന്നത് മേയ് അവസാനവും.

കോവിഡ് ഭീതിക്കിടെ ബിഹാര്‍, ബംഗാള്‍, കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് നടത്തിയ അനുഭവ പരിചയം കമ്മിഷന് വേണ്ടുവോളമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുഷീല്‍ ചന്ദ്ര വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു വ്യക്തമാക്കി.

കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് ചിലയിടത്തെ ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ നീട്ടിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തിലാണ് സുഷീല്‍ ചന്ദ്രയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് അനുസരിച്ച്‌ യുപിയില്‍ 14.66 കോടി വോട്ടര്‍മാരുണ്ട്. പഞ്ചാബില്‍ 2 കോടിക്കു മുകളിലും ഉത്തരാഖണ്ഡില്‍ 78.15 ലക്ഷവും മണിപ്പുരില്‍ 19.58 ലക്ഷവും ഗോവയില്‍ 11.45 ലക്ഷവും വോട്ടര്‍മാരാണുള്ളത്. ഈ അഞ്ച് സംസ്ഥാനങ്ങളിലുമായി 17.84 കോടി വോട്ടര്‍മാരുണ്ട്.

spot_img

Related Articles

Latest news