56 ലക്ഷം ഉപയോക്താക്കളുടെ വൈദ്യുതിനിരക്ക്‌ ഇരട്ടിയാകും

തിരുവനന്തപുരം: സ്മാര്‍ട്ട് വൈദ്യുതി മീറ്ററുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രപദ്ധതി സ്വകാര്യ ഏജന്‍സിവഴി നടപ്പാക്കിയാല്‍ ഉപയോക്താവിന് 130 രൂപ പ്രതിമാസം അധികം നല്‍കേണ്ടിവരും.മാസം 50 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുകയും 100 രൂപയില്‍ താഴെ നിരക്ക് നല്‍കുകയും ചെയ്യുന്ന 26.2 ലക്ഷം കുടുംബങ്ങള്‍ സ്മാര്‍ട്ട് മീറ്റര്‍ തുകകൂടി നല്‍കേണ്ടിവരുമ്ബോള്‍ വൈദ്യുതിനിരക്ക് ഇരട്ടിയിലധികമാകും. 50നും 100നും ഇടയില്‍ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന 30.17 ലക്ഷം ഉപയോക്താക്കളുണ്ട്.  ഇവര്‍ക്കും നിരക്ക് ഇരട്ടിയോളമെത്തും. ഇരുവിഭാഗത്തിലുമായി 56 ലക്ഷം കുടുംബങ്ങള്‍ക്ക് സ്വകാര്യമേഖലയിലെ സ്മാര്‍ട്ട് മീറ്റര്‍ ഇരുട്ടടിയാകും. എല്ലാ ഉപയോക്താക്കളും പ്രതിമാസം 130 രൂപ അധികമായി നല്‍കേണ്ടിവരുമ്ബോള്‍ വര്‍ഷം ഒരാള്‍ 1500 രൂപയില്‍ അധികം ഒടുക്കേണ്ടിവരും.മീറ്റര്‍ ഒന്നിന് 900 രൂപ കേന്ദ്രസര്‍ക്കാര്‍ ധന സഹായമുണ്ടെങ്കിലും പ്രോജക്‌ട് ഇംപ്ലിമെന്റേഷന്‍ ഏജന്‍സി, പ്രോജക്‌ട് മാനേജ്മെന്റ് ഏജന്‍സി എന്നിവയുടെ ഫീസും നികുതിയുമായി 720 രൂപയും നല്‍കേണ്ടിവരുന്നത് കുറച്ചാല്‍ മീറ്റര്‍ ഒന്നിന് 180 രൂപയുടെ സഹായമാണ് കേന്ദ്രത്തില്‍നിന്ന് കിട്ടുക. മീറ്ററിന് 9000 രൂപയിലധികമാണ് വില. നിസ്സാര കേന്ദ്രധനസഹായത്തിന്റെ മറവില്‍ സ്വകാര്യ കമ്ബനികള്‍ക്ക് വലിയ ലാഭമുണ്ടാകും.

spot_img

Related Articles

Latest news