കണ്ണൂര്‍ ആറളത്ത് കാട്ടന ആക്രമണം; കാട്ടാനയുടെ ചവിട്ടേറ്റ് 45 കാരൻ മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ ആറളത്ത് കാട്ടാന ആക്രമണം. കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം. പത്താം ബ്ലോക്കിലെ 45 കാരനായ അനീഷാണ് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി മരിച്ചത്.

ആക്രമണമുണ്ടായതിനു പിന്നാലെ അനീഷിനെ നാട്ടുകാർ പേരാവൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രിയില്‍ നിന്നു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ അതിനു മുൻപ് തന്നെ മരണം സംഭവിച്ചു.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍. നേരത്തെയും ആറളം ഫാമില്‍ ആനയുടെ ആക്രമണത്തില്‍ മനുഷ്യ ജീവൻ പൊലിഞ്ഞിട്ടുണ്ട്. അതിനിടെയാണ് പുതിയ സംഭവം.

spot_img

Related Articles

Latest news