പാലക്കാട് : മുണ്ടൂര്‍ നൊച്ചുപുളളിയിൽ കൃഷി നടത്താത്ത പാടത്ത് കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍പ്പെട്ട് കാട്ടാന ചരിഞ്ഞു. നാട്ടുകാരാണ് കാട്ടന പാടത്ത് ചരിഞ്ഞ നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
കാട്ടുപന്നിയെ പിടിക്കാന്‍ പാടത്ത് സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്നുള്ള ഷോക്കേറ്റാണ് കാട്ടാന ചരിഞ്ഞതെന്ന് വ്യക്തമായത്. സ്ഥിരമായി വന്യമൃഗശല്യമുള്ള പ്രദേശമാണ് മുണ്ടൂര്‍ നൊച്ചുപുളളി പ്രദേശം. ഇവിടെ സ്ഥിരമായ ആന, പന്നി, തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമണെന്ന് നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിരുന്നു.