ഇ-മെയില്‍ ചോര്‍ത്തി തട്ടിപ്പ്​: പ്രവാസി മലയാളിക്ക്​ അരക്കോടി നഷ്​ടമായി

കോ​ഴി​ക്കോ​ട്: ഇ-​മെ​യി​ല്‍ ചോ​ര്‍​ത്തി​യു​ള്ള വി​ദേ​ശ ഹാ​ക്ക​ര്‍മാ​രു​ടെ ത​ട്ടി​പ്പി​ല്‍ പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ മ​ല​യാ​ളി​ക്ക്​ വ​ന്‍​തു​ക ന​ഷ്​​ട​മാ​യി. കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി​യു​ടെ ഔ​ദ്യോ​ഗി​ക ഇ-​മെ​യി​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി വ്യാ​ജ ഇ-​മെ​യി​ല്‍ സൃ​ഷ്​​ടി​ച്ച്‌​ ര​ണ്ടു​ ത​വ​ണ​യാ​യി വി​ദേ​ശ ബാ​ങ്കു​ക​ളി​ല്‍ നിന്ന്​ 70,000 യു.​എ​സ് ഡോ​ള​റാ​ണ് (52 ല​ക്ഷം രൂ​പ) ത​ട്ടി​യെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട്​ സൈ​ബ​ര്‍ സെ​ല്‍ കേ​സ്സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ദു​ബൈ ആ​സ്​​ഥാ​ന​മാ​യി ബി​സി​ന​സ്​ ചെ​യ്യു​ന്ന പ്ര​വാ​സി ക​ഴി​ഞ്ഞ ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ കോ​ഴി​ക്കോ​​ട്ടെ​ത്തി ഓ​ണ്‍​ലൈ​ന്‍ ഇ​ട​പാ​ട്​ ന​ട​ത്ത​വെ​യാ​ണ്​ ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ഇ​തോ​ടെ​യാ​ണ്​ ഇ​വി​ടെ പ​രാ​തി ന​ല്‍​കി​യ​ത്.

യു.കെ-​ചൈ​നീ​സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ പ​ണ​മാ​ണ്​ ന​ഷ്​​ട​മാ​യ​ത്. ഇ-​മെ​യി​ല്‍ ചോ​ര്‍ത്തി​യു​ള്ള രാ​ജ്യാ​ന്ത​ര സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ആ​ദ്യ​മാ​യാ​ണ് ഇവിടുത്തെ സൈ​ബ​ര്‍ പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ജൂ​ണ്‍ ആ​ദ്യ​വാ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ദു​ബൈയി​ല്‍ ഏ​വി​യേ​ഷ​ന്‍ മേ​ഖ​ല​യി​ലു​ള്ള ക​മ്പനി​യു​ടെ സി.​ഇ.​ഒ ആ​ണ്​ ഇ​ദ്ദേ​ഹം. ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു ക​മ്പനി​ക​ളു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ളെ​ല്ലാം ഇ-​മെ​യി​ല്‍ വ​ഴി​യാ​ണ് ന​ട​ത്താ​റ്.

അ​ടു​ത്തി​ടെ വി​മാ​ന​ത്തി‍െന്‍റ ലാ​ന്‍ഡി​ങ്​ ഗി​യ​ര്‍ ഭാ​ഗ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന്​ ഒ​രു ക​മ്പനി​യു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യി​രു​ന്നു. കോ​ഴി​ക്കോ​ടെ​ത്തി​യ​പ്പോ​ള്‍ ഈ ക​മ്പനി​യു​ടേ​താ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഒ​രു ഇ-​മെ​യി​ല്‍ വ്യ​വ​സാ​യി​ക്ക് ല​ഭി​ച്ചു. ആ​ദ്യം 35,000 ഡോ​ള​റാ​യി​രു​ന്നു ആ​വ​ശ്യ​പ്പെ​ട്ട​ത്. വീ​ണ്ടും ഇ​ത്ര​യും തു​ക ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടു ​ത​വ​ണ​യാ​യി പ​ണം ഓ​ണ്‍​ലൈ​നാ​യി കൈ​മാ​റു​ക​യും ചെ​യ്തു. ഇ-​മെ​യി​ലി​ല്‍ ക​മ്പ​നി​യു​ടെ ലോ​ഗോ​ക്കും മേ​ല്‍വി​ലാ​സ​ത്തി​നു​മൊ​പ്പം ന​ല്‍കി​യ ന​മ്പ​റി​ല്‍ വി​ളി​ച്ചു​റ​പ്പു​വ​രു​ത്തി​യാ​ണ്​ പ​ണം കൈ​മാ​റി​യ​ത്.

എ​ന്നാ​ല്‍, ക​മ്പ​നി​യു​മാ​യി അ​ടു​ത്തി​ടെ വീ​ണ്ടും ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഇ​തു​വ​രെ പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​യ​ച്ച പ​ണം കമ്പ​നി​ക്ക്​ കി​ട്ടി​യി​ല്ലെ​ന്നും വ്യ​ക്ത​മാ​യ​ത്. തു​ട​ര്‍ന്ന് ഇ-​മെ​യി​ല്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘം പേ​രി​ല്‍ ചെ​റി​യ വ്യ​ത്യാ​സം വ​രു​ത്തി വ്യാ​ജ ഇ-​മെ​യി​ല്‍ സൃ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ വ്യ​ക്​​ത​മാ​യി.

ഇ-​ മെ​യി​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യു​ള്ള ‘ഫി​ഷി​ങ്’​ ത​ട്ടി​പ്പാ​ണ്​ ന​ട​ന്ന​തെ​ന്ന്​​ കേ​സ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ല്‍​കു​ന്ന സൈ​ബ​ര്‍ സെ​ല്‍ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ പി. ​രാ​ജേഷ്​ പ​റ​ഞ്ഞു. ഔ​ദ്യോ​ഗി​ക​ ത​ല​ത്തി​ല്‍ സ്​​ഥി​ര​മാ​യി വ​രു​ന്ന ഇ-​മെ​യി​ലിൻ്റെ വ്യാ​ജ​നു​ണ്ടാ​ക്കി​യാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​ത്.

ഒ​രു കമ്പ​നി​യു​ടെ പേ​രിൻ്റെ ഒ​ര​ക്ഷ​ര​ത്തി​ല്‍ മാ​ത്രം വ്യ​ത്യാ​സം വ​രു​ത്തു​ക​യേ ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ ചെ​യ്യൂ എ​ന്ന​തി​നാ​ല്‍ പെ​​ട്ടെ​ന്ന്​ ത​ട്ടി​പ്പ്​ മ​ന​സ്സി​ലാ​വി​ല്ല – അ​ദ്ദേ​ഹം പ​റ​ഞ്ഞു.

spot_img

Related Articles

Latest news