തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കിയതില്‍ പ്രതികരണവുമായി മന്ത്രി ഇ പി ജയരാജന്. സ്ഥലം നല്‍കുന്നതിന് കരാര്‍ ഉണ്ടായിട്ടില്ലെന്നും പണമിടപാട് നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിവാദമുണ്ടായതിനാലാണ് ധാരണാപത്രം റദ്ദാക്കിയതെന്നും മന്ത്രി വിശദീകരിച്ചു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 28ന് അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രമാണ് റദ്ദാക്കിയത്. അസന്‍ഡിലെ ധാരണാപത്രത്തിന്റെ തുടര്‍ച്ചയായി ട്രോളറുകള്‍ ഉണ്ടാക്കാന്‍ കെഎസ്ഐഎന്‍എലും ഇഎംസിസിയും തമ്മിലൊപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.