കേരളത്തില്‍ എംപോക്‌സ് സ്ഥിരീകരിച്ചു, രോഗം യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിക്ക്

തിരുവനന്തപുരം: മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം സ്ഥിരീകരിച്ചു.യുഎഇയില്‍ നിന്നും വന്ന 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും, ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ദുബായില്‍ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ യുവാവിനാണ് കഴിഞ്ഞ ദിവസം എം പോക്‌സ് രോഗ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത്. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നു.

തിങ്കളാഴ്ച്ച രാവിലെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കന്‍ പോക്‌സിന് സമാനമായ തുടിപ്പുകളും ഇയാളുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കുകയായിരുന്നു.

spot_img

Related Articles

Latest news