വിമാനയാത്ര നിബന്ധന : പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കുക അല്‍കോബാര്‍ കെ.എം.സി.സി

അല്‍കോബാര്‍ : കേന്ദ്ര സംസ്ഥാന സര്ക്കാരുകൾ വിമാനയാത്രയുമായി ബന്ധപ്പെട്ട ഫെബ്രുവരി 22 മുതൽ നടപ്പാക്കിയ കോവിഡ് പ്രോട്ടോകോൾ നിബന്ധന ഗൾഫ് പ്രവാസികൾ അടക്കമുള്ളവരെ മാനസികമായും സാമ്പത്തികമായും തകർക്കുന്നതും
രാജ്യത്തെ പൗരന്മാരായ പ്രവാസി സമൂഹത്തോടുള്ള കടുത്ത വിവേചനവുമാണെന്നും, ഇത് അടിയന്തിരമായി പിൻവലിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കെഎംസിസി സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കോവിഡ് വ്യാപന നിരക്ക് നന്നേ കുറവായ ഗള്ഫ് രാജ്യങ്ങളില് നിന്നടക്കമുള്ള സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വിദേശ രാജ്യത്ത് അയ്യായിരത്തിലേറെ രൂപ വരുന്ന പിസിആറ് ടെസ്റ്റ് നിറബന്ധമാക്കുകയും ജോലി പ്രതിസന്ധിയിൽ ബുദ്ധിമുട്ടി പണം മുടക്കി ചെയ്ത ടെസ്റ്റ് റിസൽട്ട് 72 മണിക്കൂർ കഴിയാതെ നാട്ടിലെത്തുന്ന പ്രവാസികളെ വീണ്ടും 1800 രൂപ സാമ്പത്തിക ചിലവ് വരുന്ന പിസിആര് ടെസ്റ്റിന് പണം മുടക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് അനീതിയാണ്.

നാട്ടിലെ വിമാന താവളങ്ങൾ ഇന്ത്യൻ കറൻസി ഇല്ലാതെ വരുന്നവർക്ക് ഇത് മൂലം മുണ്ടാകുന്ന സാമ്പത്തിക നഷ്ടവും സമയ നഷ്ടവും തികഞ്ഞ
മനുഷ്യാവകാശ ലംഘനമാണെന്നും സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദിഖ് പാണ്ടികശാല, സിറാജ് ആലുവ,നജീബ് ചീക്കിലോട് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

spot_img

Related Articles

Latest news