ഇംഗ്ലണ്ട് രണ്ടിനെതിരെ ആറ് ഗോളിന് ഇറാനെ തകര്‍ത്തു.

ദോഹ – ലോകകപ്പില്‍ ഗ്രൂപ്പ് ബി-യിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് രണ്ടിനെതിരെ ആറ് ഗോളിന് ഇറാനെ തകര്‍ത്തു. കിരീടസാധ്യതയില്‍ ഇംഗ്ലണ്ടിന്റെ പേര് കൂടി എഴുതിച്ചേര്‍ക്കുന്നതായിരുന്നു ത്രീലയണ്‍സിന്റെ ആക്രമണഫുട്‌ബോള്‍. രണ്ടു പകുതികളിലും ഇംഗ്ലണ്ട് മൂന്നു ഗോള്‍ വീതം നേടി. ഇറാന്റെ രണ്ടു ഗോളും രണ്ടാം പകുതിയിലായിരുന്നു.
ഫില്‍ ഫോദനും മാര്‍ക്കസ് റാഷ്ഫഡിനും പകരം കോച്ച് ഗാരെത് സൗത്‌ഗെയ്റ്റ് കളത്തിലിറക്കിയ ബകായൊ സാകോയാണ് രണ്ടു ഗോളടിച്ച് ഇംഗ്ലണ്ടിന്റെ വന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഏഴുപതാം മിനിറ്റില്‍ പകരക്കാരനായി വന്ന റാഷ്ഫഡ് ഒരു മിനിറ്റിനകം ലക്ഷ്യം കണ്ടു. പോര്‍ടൊ സ്‌ട്രൈക്കര്‍ മെഹ്ദി തെരീമി ഇറാന്റെ രണ്ടു ഗോളും നേടി. രണ്ടാമത്തേത് ഇഞ്ചുറി ടൈമിലെ പെനാല്‍ട്ടിയില്‍ നിന്നായിരുന്നു. ജൂഡ് ബെലിംഗാമും റഹീം സ്‌റ്റെര്‍ലിംഗും ഇംഗ്ലണ്ടിന്റെ മറ്റു ഗോളുകള്‍ നേടി.. ഹാരി മഗ്വയറിന്റെ ഹെഡര്‍ ക്രോസ് ബാറിന് തട്ടി മടങ്ങി. ഇംഗ്ലണ്ടിനു വേണ്ടി ബെലിംഗാമിന്റെ ആദ്യ ഗോളാണ് ഇത്. ഇറാന്‍ രണ്ടാം ഗോളടിക്കുന്നതിന് തൊട്ടുമുമ്പ് മറ്റൊരു ഷോട്ട് ക്രോസ് ബാറിന് ത്ട്ടി മടങ്ങിയിരുന്നു.
സാകയാണ് യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരായ ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിന്റെ പെനാല്‍ട്ടി തുലച്ചത്. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനു വേണ്ടി ഉജ്വല ഫോമിലാണെന്നത് കോച്ച് പരിഗണിക്കുകയായിരുന്നു. സാകക്കൊപ്പം ഇംഗ്ലണ്ട് ആക്രമണം നയിച്ച റഹീം സ്റ്റെര്‍ലിംഗും മെയ്‌സന്‍ മൗണ്ടും ഇംഗ്ലണ്ട് പ്രതിരോധം പിച്ചിച്ചീന്തി.

spot_img

Related Articles

Latest news