റിയാദ്: റിയാദിലുള്ള എറണാകുളം ജില്ലക്കാരുടെ പൊതു വേദിയായ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് (EDPA) സുലൈ സലാഹിയ ഇസ്തറഹയിൽ വച്ച് എടപ്പ സമ്മർ ബീറ്റ്‌സ് 2025 എന്ന പേരിൽ സൗഹൃദ സംഗമവും മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു.
പ്രോഗ്രാം കൺവീനർ ജൂബി ലൂക്കോസിൻറെയും നൗറീൻ ഹിലാലിന്റെയും നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ പ്രോഗ്രാം നാന്നൂറിൽ പരം പേരുടെ പങ്കാളിത്തം കൊണ്ടും, വൈവിധ്യമായ പരിപടികൾ കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.
വൈസ് പ്രസിഡന്റ് ജിബിൻ സമദിന്റെ ആമുഖത്തോട് തുടങ്ങിയ സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ചെയർമാൻ അലി ആലുവ ഉൽഘാടനം നിർവഹിച്ചു.
അടുത്തിടെ റിയാദിൽ എസി പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ മരണപ്പെട്ട പറവൂർ സ്വദേശി സിയാദിന്റെ സ്പോൺസർ മഹ്ദി നാസ്സർ അൽ സുബൈ (അബു നാസർ) മുഖ്യ അതിഥിയായിരുന്നു. സിയാദ് മകനെ പോലെയാണെന്നും, സിയാദിന്റെ കുടുംബത്തിന് എല്ലാ സപ്പോർട്ടും ഉണ്ടാകുമെന്നും സിയാദിന്റെ നൽകിയിരുന്ന ശമ്പളം തുടർന്ന് കുടുംബത്തിന് നൽകുമെന്നും അറിയിച്ച അദ്ദേഹം സിയാദിന്റെ പരലോക ജീവിതത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു.
ചടങ്ങിൽ അബു നാസറിന് പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. സിയാദിന്റെ മരണാന്തര ഡോക്യൂമെന്റുകൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ എടപ്പയുടെ പ്രതിനിധികളായ ജിബിൻ സമദ്, ജൂബി ലൂക്കോസ് എന്നിവരെയും പൊന്നാട നൽകി ആദരിച്ചു.
ഈ വർഷം 10,12 ക്‌ളാസ്സുകൾ വിജയിച്ച എറണാകുളം ജില്ലയിൽ നിന്നുള്ള പ്രവാസികളായ രക്ഷകർത്താക്കളുടെ റിയാദിലും നാട്ടിലുമുള്ള മക്കൾക്ക് വേണ്ടി ഏർപ്പെടുത്തിയ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് 38 പേർക്ക് മെമെന്റോ നൽകി ആദരിച്ചു. അമീർ കാക്കനാട്, കരീം കാട്ടുകുടി എന്നിവർ നേതൃത്വം നൽകി.
എറണാകുളം ജില്ലയിലെ വിവിധ സംഘടനകളുടെ നേതാക്കളായ സക്കീർ കലൂർ (ഒഐസിസി), മനാഫ് മുസ്തഫ (കെഎംസിസി), മുഹമ്മാദാലി മരോട്ടിക്കൽ (പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ), കെബി ഷാജി (കൊച്ചിൻ കൂട്ടായ്മ), മുജീബ് മൂലയിൽ (മുവ്വാറ്റുപുഴ പ്രവാസി കൂട്ടായ്മ), ഷിബു (അടിവാട് പ്രവാസി കൂട്ടായ്മ), ഖയ്യും എടവനക്കാട് (എടവനക്കാട് കൂട്ടായ്മ), അമീർ ബീരാൻ (ചെമ്പാരത്ത്കുന്ന് കൂട്ടായ്മ), സംഘടനയുടെ ട്രഷറർ ഡൊമിനിക് സാവിയോ, വൈസ് പ്രസിഡന്റ് ലാലു വർക്കി, എടപ്പ വുമൺസ് കളക്റ്റീവ് പ്രസിഡന്റ് നസ്രിയ ജിബിൻ, സെക്രട്ടറി സൗമ്യ തോമസ്, ട്രഷറർ അമൃത മേലേമഠം എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ദുബായ് 2025 വർഷത്തെ സോഷ്യൽ ആക്ടിവിസ്റ്റ് ആയി തിരഞ്ഞെടുത്ത എടപ്പയുടെ അഡ്വൈസറി മെമ്പർ നൗഷാദ് ആലുവക്ക് പൊന്നാട നൽകി ആദരിച്ചു,
എടപ്പയുടെ വിവിധ പ്രോഗ്രാമുകളുടെ കൺവീനർമാരായിരുന്ന നിഷാദ് ചെറുവട്ടൂർ (ഇഫ്താർ മീറ്റ്), നൗറീൻ ഹിലാൽ (ഈദ് മെഹന്ദി നൈറ്റ്), ജൂബി ലൂക്കോസ് (സമ്മർ ബീറ്റ്‌സ്) എന്നിവർക്ക് മെമെന്റോ നൽകിയും, പ്രോഗ്രാമിൻറെ പേരിടൽ മത്സരത്തിലെ വിജയികൾ ഇസബെല്ലാ, ഐറിഷ് പ്രവീൺ എന്നിവർക്ക് ഉപഹാരം നൽകിയും ചടങ്ങിൽ ആദരിച്ചു.
സ്പോർട്സ് ടീം അംഗങ്ങളായ ജസീർ കോതമംഗലം, അമീർ ആലുവ, തസ്‌ലിം മുഹമ്മദ്, സിനി ഷറഫ്, മിനി വക്കീൽ, സ്വപ്ന ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും വിവിധ തരം ഫൺ ഗെയ്മ്സുകൾ നടത്തി.
ആർട്സ് ടീം അംഗങ്ങളായ നിഷാദ് ചെറുവാട്ടർ, മുഹമ്മദ് സഹൽ, സഫ്‌ന അമീർ, ആതിര എം നായർ എന്നിവർ നേതൃത്വം നൽകിയ വിവിധ കലാ പരിപാടികളായ മ്യൂസിക് ഷോ, മിമിക്രി, കുട്ടികളുടെ ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ്, ഒപ്പന, വുമൺസ് കളക്ടീവിന്റെ വിവിധ ഡാൻസുകൾ, എക്സിക്യൂറ്റീവ് ടീം ആവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് തുടങ്ങിയവയും സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി.
നജു കബീർ, മിനി വകീൽ, ബീന ജോയ്, ജോയ്‌സ് ചാക്കോ, ഷുക്കൂർ ആലുവ എന്നിവർ ചേർന്ന് അവതരിപ്പിച്ച തംബോല ഗെയിമ്സ് ഏവരെയും ആകർഷിച്ചു. സലാം പെരുമ്പാവൂർ, ജോയ്‌സ് പോൾ, റെജി വലിയ വീട്ടിൽ, പ്രവീൺ ജോർജ്, ഷെബി അലി, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ, ആരിഷ് റഷീദ്, ഷെമീർ മുഹമ്മദ്, അനസ് കോതമംഗലം, അബ്ദുള്ള മാഞ്ഞാലി, നാസർ ആലുവ, അലി തട്ടുപറമ്പിൽ, നൗഷാദ് എടവനക്കാട്, അബ്ദുൽ ഗഫൂർ, നിസാം ഇസ്മായിൽ സേട്ട്, തൻസിൽ ജബ്ബാർ, അസീനാ മുജീബ്, നസ്രിൻ റിയാസ് എന്നിവർ പ്രോഗ്രാമിന് വേണ്ട വിവിധ സപ്പോർട്ടുകൾ നൽകി.
സ്റ്റേജ് നിയന്ത്രിച്ച താജുദ്ദിൻ, ജിയ ജോസ് എന്നിവർ അവതരണത്തിലെ വ്യത്യസ്ത കൊണ്ട് പ്രേക്ഷകരുടെ മനം കവരുകയുണ്ടായി. കേക്ക് കട്ടിങ്ങോടു കൂടി അവസാനിച്ച ഫെസ്റ്റിന് സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും കോർഡിനേറ്റർ അംജദ് അലി നന്ദിയും നേർന്നു.