റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് (എടപ്പ) മെമ്പർമാർക്കായി നോർക്ക ക്യാമ്പ് സംഘടിപ്പിച്ചു. മലാസിലുള്ള അൽ മാസ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന പരിപാടി പ്രോഗ്രാം കൺവീനർ മുഹമ്മദ് ഉവൈസിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു. എടപ്പ പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു.
റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ഭാരതീയ സമ്മാൻ ജേതാവുമായ ശിഹാബ് കൊട്ടുകാട് ക്യാമ്പ് ഉൽഘാടനം ചെയ്തു. തുടർന്ന് നോർക്ക ഐഡി കാർഡ്, നോർക്ക കെയർ പ്രവാസി ഹെൽത്ത് ഇൻഷുറൻസ്, ക്ഷേമനിധി ഉൾപ്പെടെ നോർക്കാ സർവീസുകളെ കുറിച്ചുള്ള സംശയങ്ങൾക്ക് ശിഹാബ് കൊട്ടുകാട് മറുപടി നൽകി.
നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ നോർക്കാ ഐഡി, ഹെൽത്ത് കെയർ തുടങ്ങിയ സേവനങ്ങളിൽ രജിസ്ട്രേഷൻ നടത്താൻ ഹിലാൽ ബാബു, വൈശാഖ്, ശ്യാം മന്ത്രകോട്, ജസീർ കോതമംഗലം, അജ്നാസ് ബാബു, ഇല്യാസ് പൂലക്കൽ എന്നിവർ നേതൃത്വം നൽകി.
എടപ്പ ടീം അംഗങ്ങളായ ജൂബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂർ, ജിബിൻ സമദ് കൊച്ചി, അഡ്വ. അജിത് ഖാൻ, സലാം പെരുമ്പാവൂർ, അജീഷ് ചെറുവട്ടൂർ, ഷുക്കൂർ ആലുവ, അബ്ദുൽ ഖയ്യും, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ, അബ്ദുള്ള മാഞ്ഞാലി എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.
സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും ജോയിന്റ് ട്രഷറർ അമീർ കാക്കനാട് നന്ദിയും രേഖപ്പെടുത്തി.