മുക്കം : മാറുന്ന വിദ്യാഭ്യാസ മുന്നേറ്റം ഉൾകൊള്ളാൻ സമൂഹം തയ്യാറാകണമെന്ന് ഇക്കാര്യത്തിൽ എല്ലാവരും മുന്നോട്ടു വരണമെന്നും മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ്‌ബഷീർ എം.പി പറഞ്ഞു .വിദ്യാർത്ഥികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് വലുതാണെന്നും അവരെ സജ്ജമാക്കുന്നതിൽ അധ്യാപകരോടൊപ്പം എപ്പോഴും രംഗത്തുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണാശ്ശേരി എം എ എം ഒ കോളേജിൽ മികച്ച വിദ്യാർത്ഥികൾക്ക് പി ടി എ യുടെ ഉപഹാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം .കോളേജ് പ്രിൻസിപ്പാൾ പ്രൊ.(ഡോ.) സാജിത് ഇ കെ ആധ്യക്ഷത വഹിച്ചു.
പി ടി എ കമ്മിറ്റി സംഘടുപ്പിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ, മുക്കം യതീംഘാന ട്രഷറർ വി മോയി ഹാജി, ഐ ക്യു എ സി കോർഡിനേറ്റർ ഒ എം അബ്ദുറഹിമാൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഷുക്കൂർ കെ എച്, പി ടി എ എക്സിക്യൂട്ടീവ് മെമ്പർമാരായ മൻസൂർ കൊടിയത്തൂർ, സുലൈമാൻ കെ , ഷമീന വി പി , പി ടി എ സെക്രട്ടറി ഇർഷാദ് വി ,കോളേജ് യൂണിയൻ ചെയർമാൻ ജിലു മുഹമ്മദ് എന്നിവർ സംസാരിച്ചു