യൂറോ കപ്പ്: നോക്കൗട്ടില്‍ പൊടിപാറും

ലണ്ടൻ: യൂറോ കപ്പ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ പൊടിപാറും പോരാട്ടങ്ങള്‍. ഞായറാഴ്ച ലോക ഒന്നാം നമ്പര്‍ ടീം ബെല്‍ജിയം നിലവിലെ ചാമ്പ്യന്മാരായ പോര്‍ചുഗലുമായി മാറ്റുരക്കും. ചൊവ്വാഴ്ച മുന്‍ ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ജര്‍മനിയും മുഖാമുഖം വരും. വെയ്ല്‍സ്-ഡെന്മാര്‍ക്ക് പോരാട്ടത്തോടെ ശനിയാഴ്ച പ്രി ക്വാര്‍ട്ടര്‍ തുടങ്ങും. ഗ്രൂപ്പ് എ-യിലെയും ഗ്രൂപ്പ് ബി-യിലെയും രണ്ടാം സ്ഥാനക്കാരാണ് ഈ ടീമുകള്‍. അതേ ദിവസം ഓസ്ട്രിയയുമായി ഇറ്റലി മാറ്റുരക്കും. ഇറ്റലി ഗ്രൂപ്പ് എ ചാമ്പ്യന്മാരും ഓസ്ട്രിയ ഗ്രൂപ്പ് സി രണ്ടാം സ്ഥാനക്കാരുമാണ്.

ഗ്രൂപ്പ് സി-യില്‍ മൂന്നു കളികളും ജയിച്ച നെതര്‍ലാന്റ്‌സ് ഞായറാഴ്ച ഗൂപ്പ് ഡി-യിലെ മൂന്നാം സ്ഥാനക്കാരായ ചെക് റിപ്പബ്ലിക്കുമായി ഏറ്റുമുട്ടും. അന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ടീം ബെല്‍ജിയം നിലവിലെ ചാമ്പ്യന്മാരായ പോര്‍ചുഗലുമായി മുഖാമുഖം വരും. ഗ്രൂപ്പ് ബി ചാമ്പ്യന്മാരാണ് ബെല്‍ജിയം. പോര്‍ചുഗല്‍ കഴിഞ്ഞ തവണത്തേതു പോലെ മികച്ച മൂന്നാം സ്ഥാനക്കാരിലൊന്നായാണ് പ്രി ക്വാര്‍ട്ടറില്‍ കടന്നു കൂടിയത്. ഗ്രൂപ്പ് ഡി-യില്‍ രണ്ടാം സ്ഥാനത്തെത്തിയ ക്രൊയേഷ്യ തിങ്കളാഴ്ച മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാന്‍സും തിങ്കളാഴ്ചയാണ് ഇറങ്ങുക. സ്വിറ്റ്‌സര്‍ലന്റിനെതിരെ. ഇംഗ്ലണ്ട്-ജര്‍മനി ആവേശപ്പോരാട്ടം ചൊവ്വാഴ്ചയാണ്. സ്വീഡന്‍-ഉക്രൈന്‍ മത്സരത്തോടെ പ്രി ക്വാര്‍ട്ടര്‍ അവസാനിക്കും.

spot_img

Related Articles

Latest news